കരിപ്പൂർ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു; മുപ്പതിലേറെ ഉദ്യോഗസ്ഥർക്ക് ക്വാറൻ്റൈൻ നിർദേശം

karipur airport official tested possitive for covid 19

കരിപ്പൂർ വിമാനത്താവളത്തിലെ ടെർമിനൽ മാനേജർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇയാളുമായി സമ്പർക്കത്തിൽ വന്ന 35 ലേറെ ഉദ്യോഗസ്ഥരോട് ക്വാറൻ്റൈനിൽ പോകാൻ നിർദേശിച്ചു. നിരീക്ഷണത്തിൽ പോകാനുള്ള ക്രമീകരണങ്ങളും സിസിടിവി പരിശോധിച്ച് സമ്പർക്ക പട്ടിക തയാറാക്കുന്നത് അടക്കമുള്ള നടപടികൾ എയർപോർട്ട് അതോറിറ്റി ആരംഭിച്ചിട്ടുണ്ട്.

ബ്ലഡ് സാംപിൾ ശേഖരിച്ച ശേഷം ഏഴ് ദിവസത്തോളം ഈ ഉദ്യോഗസ്ഥൻ ഡ്യൂട്ടിയിലുണ്ടായിരുന്നതായാണ് വിവരം. വിദേശത്ത് നിന്നും കരിപ്പൂർ വിമാനത്താവളം വഴി വന്നവരിൽ നിന്നാകാം ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിൽ ഇന്നലെ നാല് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എയർപോർട്ട് ഡയറക്ടർ അടക്കമുള്ളവരുമായി ബന്ധപെടുന്നയാളാണ് ടെർമിനൽ മാനേജർ. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ വിമാനത്താവള നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്നാണ് സൂചന.

Content Highlights; karipur airport official tested possitive for covid 19