കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാന മന്ത്രിയുമായ മന്‍മോഹന്‍ സിങ് കൊവിഡ് ക്വാറൻ്റൈനിലെന്ന് പുതിയ റിപ്പോര്‍ട്ട്. മൻമോഹൻ സിങിൻ്റെ നമ്പർ 3 മോത്തിലാൽ നെഹ്റു പ്ലേസ് റെസിഡൻസിന് മുൻപിൽ ക്വാറൻ്റൈൻ നോട്ടീസ് പതിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ റിപ്പോർട്ടുകളിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മൻമോഹൻ സിങിൻ്റെ വസതിയിൽ ജോലി ചെയ്തിരുന്ന ആളുകളുടെ മകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് സിങ്ങും കുടുംബവും ക്വാറൻ്റൈനിൽ കഴിയുന്നതെന്നാണ് സൂചന.
സെർവൻ്റ് ക്വാർട്ടേഴ്സിലാണ് ജോലിക്കാരും കുടുംബവും താമസിച്ചിരുന്നത്. ഇവരും നിരീക്ഷണത്തിലാണ്. കഴിഞ്ഞ മാസം നെഞ്ച് വേദനയെ തുടർന്ന് എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ധേഹത്തിന് കൊവിഡ് പരിശോധനയും നടത്തിയിരുന്നു. പിന്നീട് ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ആകുകയായിരുന്നു. വ്യാഴാഴ്ച നടന്ന കോൺഗ്രസ് പാർട്ടി യോഗത്തിൽ വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്തതായി കോൺഗ്രസ് വൃത്തങ്ങളും അറിയിച്ചു.
Content Highlights; Quarantine notice outside Manmohan Singh’s house evokes curiosity