മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് താരത്തിന് ശാരീരിക അസ്വസ്ഥ്യം തുടങ്ങിയത്. ടെസ്റ്റിൻ്റെ ഫലം ലഭിച്ച ശേഷമാണ് താരം രോഗം ബാധിച്ചുവെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്. എങ്ങനെയാണ് അഫ്രീദിക്ക് രോഗ ബാധ വന്നതെന്ന് വ്യക്തമല്ല.
അടുത്തിടെ കൊവിഡിനെ തുടർന്നുള്ള ലോക്ഡൗണില്‍ പ്രതിസന്ധിയിലായ പാകിസ്താനികളെ സഹായിക്കുന്നതിന് അഫ്രീദി സജീവമായി രംഗത്തുണ്ടായിരുന്നു. ‘വ്യാഴാഴ്ച്ച മുതല്‍ എനിക്ക് ശരീര വേദന അടക്കമുള്ള ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പരിശോധിച്ചപ്പോള്‍ കോവിഡ് ആണെന്ന് തെളിഞ്ഞു. വേഗത്തില്‍ സുഖപ്പെടാന്‍ പ്രാര്‍ഥിക്കണം’ എന്നാണ് അഫ്രീദി ട്വീറ്റ് ചെയ്തത്. പാകിസ്ഥാനിൽ കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് അഫ്രീദി. തൗഫീഖ് ഉമര്‍, സഫര്‍ സര്‍ഫറാസ് എന്നിവര്‍ക്കാണ് നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ചത്.
Content Highlights; Shahid Afridi tests positive for Covid-19