ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖയിൽ മണം രുചി എന്നുവ തിരിച്ചറിയാൻ സാധിക്കാത്തത് കോവിഡ് 19 ലക്ഷണങ്ങളുടെ പട്ടികയിൽ ഉൾപെടുത്തി. ക്ലിനിക്കൽ മാനേജ്മെൻ്റ് പ്രോട്ടോക്കോൾ: കൊവിഡ് 19 എന്ന മാർഗരേഖയിൽ പനി, ചുമ, തളർച്ച, ശ്വാസതടസ്സം, കഫം, പേശി വേദന, കടുത്ത ജലദോഷം, തൊണ്ട വേദന, ഡയറിയ എന്നിങ്ങനെ ഏഴു ലക്ഷണങ്ങളാണ് ഉൾപെടുത്തിയിരുന്നത്.
60 വയസ്സിന് മുകളില്‍ പ്രായമുള്ളവർക്കാണ് കോവിഡ് 19 ഗുരുതരമായി ബാധിക്കുക. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍ എന്നീ രോഗങ്ങളുളളവര്‍ക്ക് മറ്റുള്ളവരേക്കാള്‍ അപകട സാധ്യത കൂടുതലായിരിക്കുമെന്നും, രാജ്യം അന്വേഷണാത്മകമായ തെറാപ്പികള്‍ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രതിരോധ വാക്‌സിന്‍ ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ലെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.റെംഡെസിവിര്‍, ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ടോസിലിസുമാബ്, പ്ലാസ്മ തെറാപ്പി എന്നിവ പ്രത്യേക സാഹചര്യങ്ങളില്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്നും കേന്ദ്ര മന്ത്രാലയത്തിൻ്റെ കുറിപ്പിൽ പറയുന്നുണ്ട്.
വൈറസ് ബാധയുള്ള ഒരാളുമായി വളരെ അടുത്ത് പെരുമാറുന്നതു വഴിയാണ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വൈറസ് അതി വേഗം പകരുന്നതെന്നും മാർഗ രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും പുറത്ത് വരുന്ന ഡ്രോപ്പ്ലെറ്റുകൾ വഴിയാണ് രോഗം പടരുന്നത്. ഈ ഡ്രോപ്പ്ലെറ്റുകൾ ഒരു പ്രതലത്തിൽ പറ്റി പിടിച്ചിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് അറിയാതെ മറ്റൊരാൾ ഈ പ്രതലത്തിൽ സ്പ്ർശിക്കുകയും അതേ കൈ ഉപയോഗിച്ച് കണ്ണും മുക്കും സ്പർശിക്കുകയും ചെയ്യുമ്പോൾ വൈറസ് ബാധയുണ്ടാകുകയും ചെയ്യും.
Content Highlights; Sudden loss of smell and taste added as symptoms of Covid 19