കൊവിഡിനെ തോൽപ്പിച്ച് 4 മാസം പ്രായമുള്ള കുഞ്ഞ്; വെൻ്റിലേറ്ററിൽ കഴിഞ്ഞത് 18 ദിവസം

This 4-month-old spent 18 days on the ventilator, beat Covid-19

കൊറോണ വെെറസിനെ പൊരുതി തോൽപ്പിച്ച് നാല് മാസം പ്രായമുള്ള കുഞ്ഞ്. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ 18 ദിവസം ചികിത്സയിലായിരുന്ന കുഞ്ഞിനെ പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. ആന്ധ്രാ പ്രദേശ് വിശാഖപട്ടണം വിശാഖ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലാണ് കുഞ്ഞിനെ ചികിത്സിച്ചിരുന്നത്. പരിശോധനകൾക്ക് ശേഷം വെള്ളിയാഴ്ച കുട്ടിയെ ഡിസ്ചാർജ് ചെയ്തതായി വിശാഖപട്ടണം ജില്ലാ കളക്ടർ വിനയ് ചന്ദ് അറിയിച്ചു

ഗോദാവരിയിൽ താമസിക്കുന്ന ലക്ഷ്മി എന്ന കുഞ്ഞിൻ്റെ അമ്മയ്ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് 4 മാസം പ്രായമായ കുഞ്ഞിന് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇവരെ വിശാഖ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിശാഖപട്ടണത്ത് ഇതുവരെ 252 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ കൊവിഡ് ബാധിച്ച് ഇവിടെ മരിച്ചിട്ടുണ്ട്. 

content highlights: This 4-month-old spent 18 days on the ventilator, beat Covid-19