ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അവലോകന യോഗം ചേരാനൊരുങ്ങി കേന്ദ്രം. ആഭ്യന്തര മന്ത്രി അമിത്ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്ദ്ധന് എന്നിവര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. മഹാരാഷ്ട്രക്കും തമിഴ്നാടിനും പിന്നാലെ കൊറോണ വ്യാപനത്തോതില്‍ ഡല്‍ഹി മൂന്നാമതെത്തിയതിന് പിന്നാലെയാണ് യോഗം.
രോഗ വ്യാപനത്തോത് വര്‍ദ്ധിച്ചതിന് ശേഷം ഒരാഴ്ച്ച പിന്നിടുന്നതിനു മുമ്പുള്ള രണ്ടാമത്തെ കൂടിക്കാഴ്ച്ചയാണ് അമിത്ഷായും കെജ്രിവാളും തമ്മില്‍ ഇന്ന് നടക്കാനിരിക്കുന്നത്. ഇന്ന് 11 മണിക്ക് നടത്താനിരിക്കുന്ന കൂടിക്കാഴ്ച്ചയില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍, എയിംസ് ഡയറക്ടര്‍ ഡോ. റണ്‍ദീപ് ഗുലേറിയ സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി അംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Home Minister, Shri @AmitShah and Health Minister, @drharshvardhan to hold meeting with @LtGovDelhi, CM Delhi & members of SDMA to review situation in the capital regarding COVID-19 tomorrow, 14th June at 11 am.
Director AIIMS and other senior officers would also be present.
— गृहमंत्री कार्यालय, HMO India (@HMOIndia) June 13, 2020
കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും അവസ്ഥ പരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അമിത്ഷായുമായും ഡോ. ഹര്ഷര്ദ്ധനുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൊവിഡ് വ്യാപനത്തില്‍ ലോകത്ത് നാലാമത്തെ സ്ഥാനത്താണ് ഇന്ത്യയെന്നതും ആശങ്കാവഹമാണ്.
കൂടാതെ, ഡല്‍ഹിയിലെ കൊവിഡ് സാഹചര്യത്തെ വിമര്‍ശിച്ച് സുപ്രീംകോടതിയും രംഗത്തെത്തിയിരുന്നു. ഡല്‍ഹിയിലെ ചവറ്റുകുട്ടകളില്‍ നിന്നു പോലും കൊവിഡ് ബാധിതരുടെ മൃതശരീരം കിട്ടുന്നു എന്നതായിരുന്നു വിമര്‍ശനം. ഇതിന് പിന്നാലെയാണ് അവലോകന യോഗം നടത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനം.
Content Highlight: Amitshah will meet Kejriwal today amid Covid 19 hike in Delhi