കണ്ണൂരിൽ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഡിപ്പോയുടെ പ്രവർത്തനം പ്രതിസന്ധിയിൽ

kannur ksrtc driver covid test possitive

കണ്ണൂരിൽ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഴക്കുന്ന് സ്വദേശിയായ ഡ്രൈവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൻ്റെ പശ്ചാത്തലത്തിൽ ഡിപ്പോയുടെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. രോഗം സ്ഥിരീകരിക്കുന്നതിന് രണ്ട് ദിവസം മുൻപും ഇദ്ധേഹം ഡിപ്പോയിൽ വന്നിരുന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഡ്രൈവറുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കുന്നുണ്ട്.

ഡ്രൈവറുടെ സമ്പർക്കപ്പട്ടികയിൽ ഉൾപെട്ട എല്ലാ ആളുകളെയും ക്വാറൻ്റീനിൽ ആക്കാനും ആരോഗ്യ വകുപ്പ് നിർദേശിച്ചു. വന്ദേഭാരത് ദൌത്യത്തിൻ്റെ ഭാഗമായി താജിക്കിസ്ഥാനിൽ നിന്നും വന്ന വിദ്യാർത്ഥികളുമായി ഇദ്ധേഹം കൊല്ലം വരെ യാത്ര ചെയ്തിരുന്നു. ഇവിടെ നിന്നാണ് രോഗം ബാധിച്ചതെന്നാണ് സൂചന. വിദ്യാർത്ഥികളെ കൊല്ലത്ത് എത്തിച്ച ശേഷം ഇദ്ധേഹം ഡ്യൂട്ടിക്കായി കണ്ണൂർ ഡിപ്പോയിൽ എത്തുകയും ചെയ്തിരുന്നു. ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തെ വളരെ ഗൌരവത്തോടു കൂടിയാണ് കെഎസ്ആർടിസി കാണുന്നത്.

Content Highlights; kannur ksrtc driver covid test possitive