കുവൈത്തിൽ 24 മണിക്കൂറിനിടെ 454 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 7 പേർ മരണപെട്ടു

kuwit confirmed 454 new covid cases today

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2324 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതിൽ 454 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 35920 ആയി. 877 പേർക്കാണ് രോഗമുക്തി നേടിയത്. പുതിയ രോഗികളിൽ 41 പേർ ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തിൽ കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9829 ആയി.

24 മണിക്കൂറിനിടയിൽ 7 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 296 ആയി. നിലവിൽ 8865 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 334612 കോവിഡ് ടെസ്റ്റുകളാണ് നടത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Content Highlights; kuwit confirmed 454 new covid cases today