ന്യൂഡല്‍ഹി: രാജ്യത്തടക്കം ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനിടെ കൊവിഡ് ലക്ഷണങ്ങളുടെ പട്ടികയില്‍ രണ്ട് പുതിയ അവസ്ഥ കൂടി ഉള്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രുചിയും ഗന്ധവും അറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നതും കൊവിഡ് ലക്ഷണമാകാമെന്ന സൂചനയാണ് ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്. ഇതുവരെ പനി, ജലദോഷം, ചുമ, തളര്‍ച്ച, ശ്വാസതടസ്സം, കഫം, പേശീവേദന, തൊണ്ടവേദന, വയറിളക്കം എന്നിവയായിരുന്നു കോവിഡ് ലക്ഷണങ്ങള്‍.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ക്ലിനിക്കല്‍ പ്രോട്ടോകോളിലാണ് പുതിയ രണ്ട് കൊവിഡ് ലക്ഷണങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതായി അറിയിച്ചത്. 60 വയസസ്ിന് മുകളിലുള്ളവരെയാണ് രോഗം കൂടുതലായി ബാധിക്കുകയെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതോടൊപ്പം തന്നെ പ്രമേഹം, ഹൃദ്രോഗം, രക്താതിസമ്മര്‍ദ്ദം, ശ്വാസകോശ രോഗങ്ങള്‍, വൃക്കരോഗം, അര്‍ബുദം എന്നിവയുള്ളവര്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ നല്‍കിയിരുന്നു.
പ്രതിരോധ വാക്സിനുകള്ക്കായുളള പരീക്ഷണങ്ങള്‍ നടക്കുന്നതായും പ്രോട്ടോകോളില്‍ പറഞ്ഞു. ഹൈഡ്രോക്സിക്ലോറോക്വീന് പുറമേ റെംഡെസിവിര്‍, ടോസിലിസുമാബ്, പ്ലാസ്മ തെറാപ്പി തുടങ്ങിയവയുടെ ഫലസിദ്ധിയും പരീക്ഷിച്ച് വരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Content Highlight: Loss of sense abilities such as taste and smell also added to the list of Covid symptoms