കോവിഡ് പോസിറ്റീവായവർക്ക് പ്രത്യേക വിമാനം ഏർപെടുത്തണമെന്ന് ആവശ്യപെട്ട് പ്രധാന മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

pinarayi vijayan write letter to narendra modi on expatriates covid test

വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് കൊവിഡ് ടെസ്റ്റ് നടത്താനുള്ള സൌകര്യം എംബസികൾ മുഖേന ഒരുക്കണമെന്നാവശ്യപെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. കോവിഡ് പോസിറ്റീവായവരും രോഗമില്ലാത്തവരും ഒരുമിച്ചു യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്നും കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുന്നവർക്ക് പ്രത്യേക ഫ്ലൈറ്റ് ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കത്തിൽ ആവശ്യപെട്ടു. പ്രവാസികൾ ഉള്ള രാജ്യങ്ങളിൽ ടെസ്റ്റ് കിറ്റുകളുടെ ലഭ്യത ഉറപ്പു വരുത്തണമെന്നും, സ്വന്തം നിലക്ക് ടെസ്റ്റ് നടത്താൻ സാഹചര്യമില്ലാത്ത പ്രവാസികളെ സൌജന്യമായി ടെസ്റ്റ് ചെയ്യാൻ എംബസികളെ ചുമതലപെടുത്തണമെന്നും കത്തിൽ പറഞ്ഞു.

Content Highlights; pinarayi vijayan write letter to narendra modi on expatriates covid test