കൊവിഡ് മുക്തനായ രോഗിക്ക് എട്ട് കോടിയോളം രൂപ ആശുപത്രി ബിൽ

US Covid-19 survivor receives $1.1 million hospital bill

ആശുപത്രി ബിൽ കണ്ട് ഞെട്ടി കൊവിഡ് മുക്തനായ വയോധികൻ. എട്ട് കോടിയോളം രൂപയാണ് അമേരിക്കയിലെ മൈക്കൽ ഫ്ലോർ എന്ന എഴുപതുകാരന് ആശുപത്രി ബില്ലായി നല്കിയത്. 1.1 മില്യൺ ഡോളറാണ് (83552700 രൂപ)ഫ്ലോറിൻ്റെ ആശുപത്രി ചിലവായി ലഭിച്ചത്. മാർച്ച് 4 നാണ് യുെസിലെ വടക്ക് പടിഞ്ഞാറൻ നഗരത്തിലുള്ള ആശുപത്രിയിൽ മൈക്കൽ ഫ്ലോറിനെ പ്രവേശിപ്പിച്ചത്. 62 ദിവസത്തോളമാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞത്. ഒരു ഘട്ടത്തിൽ ആരോഗ്യനില വളരെ മോശമാകുകയും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വരികയുമായിരുന്നു. മേയ് 5 നാണ് ഇദ്ധേഹത്തെ ഡിസ്ചാർജ് ചെയ്തത്.

181 പേജുള്ള ആശുപത്രി ബില്ലാണ് മൈക്കലിനും കുടുംബത്തിനും ലഭിച്ചത്. തീവ്ര പരിചരണ മുറിക്ക് ദിവസേന 9736 ഡോളറാണ് വാടക. 29 ദിവസത്തെ വെൻ്റിലേറ്റർ വാടക 82000 ഡോളറും, 42 ദിവസത്തേക്ക് മുറി അണുവിമുക്തമാക്കുന്നതിന് 409000 ഡോളറും രണ്ട് ദിവസം ഗുരുതരാവസ്ഥയിലായതിൻ്റെ ചികിത്സയ്ക്ക് ഡോളറുമാണ്. ആകെ തുക $1,122,501.04. എന്നിങ്ങനെയാണ് ബിൽ രേഖപെടുത്തിയത്. പക്ഷേ മുതിർന്ന പൌരന്മാർക്ക് സർക്കാർ നൽകുന്ന ഇൻഷുറൻസ് ലഭിക്കുന്നതിനാൽ ഇത്രയും തുക മൈക്കലിന് നൽകേണ്ടി വരില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Content Highlights; US Covid-19 survivor receives $1.1 million hospital bill