‘നമ്മൾ ഉറങ്ങുമ്പോൾ വൈറസും ഉറങ്ങും’; കൊറോണ വൈറസിനെ തുരത്താനുള്ള വിചിത്ര പ്രതിവിധിയുമായി പാക് രാഷ്ട്രീയ നേതാവ്

‘Virus sleeps when we sleep’: Pakistan cleric’s corona solution

കൊറോണ വൈറസിനെ തുരത്തുന്നതിനുള്ള വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിനായി ശാസ്ത്ര ലോകം പരിശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ കൊറോണ വൈറസിനെ മാറ്റി നിർത്താനുള്ള വിചിത്ര പ്രതിവിധിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ നാഷ്ണൽ അസംബ്ലി നേതാവായ ഫസൽ ഉർ റഹ്മാൻ.

നമ്മൾ ഉറങ്ങുമ്പോൾ വൈറസും ഉറങ്ങുമെന്നാണ് അദ്ധേഹം പറയുന്നത്. അതു കൊണ്ടാണ് ഡോക്ടർമാർ കൂടുതൽ സമയം നമ്മൾ ഉറങ്ങണമെന്ന് പറയുന്നതെന്നും ഫസൽ പറഞ്ഞു. നമ്മൾ കൂടുതൽ ഉറങ്ങുമ്പോൾ വൈറസും ഉറങ്ങും അപ്പോൾ അതിന് നിങ്ങളെ ഉപദ്രവിക്കാൻ സാധിക്കില്ലെന്നും അതുപോലെ തന്നെ നമ്മൾ മരിക്കുമ്പോൾ മാത്രമേ വൈറസും മരിക്കുകയുള്ളു എന്നും അദ്ധേഹം പറഞ്ഞു.

ഫസൽ ഇക്കാര്യം പറയുന്ന വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. സ്ത്രീകളുടെ തെറ്റുകളും മാന്യമല്ലാത്ത പ്രവർത്തികളുമാണ് മഹാമാരി പടരാൻ കാരണമെന്നുള്ള മൗലാന താരിഖ് ജമീല്‍ എന്ന പാക് പുരോഹിതൻ്റെ പരമാർശം നേരത്തെ ഏറെ വിവാദമായിരുന്നു. സ്ത്രീകൾ നൃത്തം ചെയ്യുന്നതും അവരുടെ വേഷവിധാനങ്ങളുമാണ് രാജ്യത്തിന് മുകളിലേക്ക് ദൈവത്തിൻ്റെ ശിക്ഷ വീഴാൻ കാരണമെന്നും അദ്ധേഹം പറഞ്ഞിരുന്നു.

Content Highlights; ‘Virus sleeps when we sleep’: Pakistan cleric’s corona solution