രാജ്യത്ത് 29 ജവാന്മാർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സിആർപിഎഫ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച ജവാന്മാരുടെ എണ്ണം 620 ആയി ഉയർന്നു. നിലവിൽ 189 പേരാണ് ചികിത്സയിലുള്ളത്. 427 ജവാന്മാർക്ക് രോഗം ഭോദമായി.നാല് സിആർപിഎഫ് ജവാന്മാരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണപെട്ടത്. 24 മണിക്കൂറിനിടെ 11502 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 332424 ലേക്ക് ഉയർന്നു. 9520 പേരാണ് ഇതുവരെ മരണപെട്ടത്. രാജ്യത്ത് ലോക്ക്ഡൌൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടാകുന്നത്.
Content Highlights; crpf jawan confirmed corona virus in india