ജൂൺ 12 ന് തിരുവന്തപുരത്ത് നിന്നും മുംബൈയിലേത്തിയ നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്ത മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രത്നഗിരിയിൽ ഇറങ്ങിയ ഇയാൾക്ക് രോഗ ലക്ഷണങ്ങൾ കണ്ടതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിരുവന്തപുരത്ത് നിന്നും എസ് 8 കെച്ചിലാണ് ഇദ്ധേഹം യാത്ര ചെയ്തത്.
ഇതോടെ മഹാരാഷ്ട്രയിൽ ചികിത്സയിലുള്ള മലയാളികളുടെ എണ്ണം 88 ആയി. ജൂൺ 12ന് തിരുവന്തപുരത്ത് നിന്നും പുറപെട്ട ട്രെയിൽ ജൂൺ 13 നാണ് രത്നഗിരിയിലെത്തിയത്. അതെ സമയം മുംബൈയുടെ ജീവനാഡിയെന്നറിയപെടുന്ന സബർബൻ ട്രെയിൻ ഇന്ന് മുതൽ സർവീസ് ആരംഭിക്കും. ഐഡി കാർഡുകൾ പരിശേധിച്ചതിന് ശേഷം മാത്രമേ ടിക്കറ്റ് നൽകുകയുള്ളു. ആവശ്യ സർവീസുകളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമാണ് ആദ്യ ഘട്ടത്തിൽ യാത്രാനുമതി ഉള്ളത്.
Content Highlights; keralite who travelled in netravati express tested possitive for covid