തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ ഫലം ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. മൂല്യനിര്‍ണയം ഈ ആഴ്ച്ചയോടെ പൂര്‍ത്തിയാകും. ജൂലൈ ആദ്യ വാരത്തില്‍ തന്നെ പ്ലസ് വണ്‍, ബിരുദ പ്രവേശനങ്ങള്‍ നടത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പരീക്ഷഫലം നേരത്തെ പ്രസിദ്ധീകരിക്കുന്നത്.
നിലവില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്തി വരുന്ന സംസ്ഥാനത്ത് ജൂലൈയോടെ മാത്രമേ സാധാരണ ഗതിയില്‍ ക്ലാസ് ആരംഭിക്കൂ. ജൂണ്‍ ഒന്ന് മുതല്‍ തന്നെ സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു.
ലോക്ക്ഡൗണ്‍ മൂലം മാറ്റി വെച്ച എസ്എസ്എല്‍സി പരീക്ഷകളുടെ മൂല്യ നിര്‍ണയത്തില്‍ മാത്രമാണ് കാലതാമസം നേരിട്ടത്. ലോക്ക്ഡൗണ്‍ കര്സനമാക്കിയതും, കണ്ടെയ്ന്മെന്റ് സോണിലുള്ള അധ്യാപകര്‍ക്ക് എത്താന്‍ കഴിയാത്തതും കാലതാമസത്തിന് കാരണമായി. എന്നാല്‍, മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് എത്രയും വേഗം മൂല്യ നിര്‍ണയം നടത്താനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.
Content Highlight: SSLC, Plus Two exam results will publish in the last week of June