ന്യൂഡല്‍ഹി: നവംബര്‍ മാസം പകുതിയോടെ കൊവിഡ് മഹാമാരി അതിരൂക്ഷ ഘട്ടത്തിലേക്ക് കുതിക്കുമെന്ന് പഠനം. കേസുകള്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കാനുള്ള സാധ്യതയാണ് ഐസിഎംആര്‍ രൂപവത്കരിച്ച ഗവേഷകസംഘം സൂചിപ്പിക്കുന്നത്. കൊവിഡ് കേസുകളില്‍ ദിനംപ്രതി വര്‍ദ്ധനവ് ഉണ്ടെങ്കിലും അതിരൂക്ഷ ഘട്ടത്തിലേക്ക് കൊവിഡ് എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
കൊവിഡിന്റെ പിടിച്ച് കെട്ടലിന് ആരോഗ്യരംഗത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് ഗവേഷക സംഘം പറയുന്നു. കൂടാതെ, രാജ്യം ഇതുവരെ നടത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഒരു പരിധി വരെ കൊവിഡിനെ ചെറുത്ത്് നില്ക്കാന് സഹായകമായെന്നും പഠനത്തില്‍ പറയുന്നു. ലോക്ക്ഡൗണ്‍ കാലത്തില്‍ സംഭവിക്കേണ്ടിയിരുന്ന കേസുകളെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായും പഠനം പറയുന്നു. കോവിഡ് ബാധിതരുടെ എണ്ണം 69 മുതല്‍ 97 ശതമാനം വരെയും മരണം 60 ശതമാനവും കുറയ്ക്കാന്‍ സാധിച്ചെന്നും പഠനത്തില്‍ പറയുന്നു.
കൊവിഡ് മഹാമാരിയുടെ സങ്കീര്ണമായയ ദിനങ്ങളെ നേരിടാന്‍ തയാറെടുക്കണമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. കൊവിഡ് രോഗികളുടെ വര്‍ദ്ധന കൊണ്ട് ഐസിയുവും, വെന്റിലേറ്ററും നിറയുമെന്നാണ് മുന്നറിയിപ്പ്. കൊവിഡ് രോഗികള്‍ നിലവില്‍ കൂടുതലുള്ള മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത്, ഉത്തര്പ്രദാശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.
Content Highlight: Study shows that Covid cases on its hike in the midst of November