ന്യൂഡല്‍ഹി: ഇസ്ലാമാബാദ് ഹൈക്കമ്മീഷനിലെ രണ്ട് നയതന്ത്രജ്ഞരെ കാണാതായതായി റിപ്പോര്‍ട്ട്. രാവിലെ എട്ട് മണി മുതല്‍ ഇവരെ കുറിച്ചുള്ള വിവരങ്ങളൊന്നും കിട്ടുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയവുമായി വിഷയത്തില്‍ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യ വ്യക്തമാക്കി.
കഴിഞ്ഞ മാസം അവസാനത്തോടെ ചാരക്കേസില്‍ രണ്ട് പാകിസ്താന്‍ ഉദ്യോഗസ്ഥരെ ഇന്ത്യ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പറഞ്ഞയക്കുകയും ചെയ്തു. ഇതിന്റെ പ്രതികാര നടപടിയാണോ തട്ടിക്കൊണ്ടു പോകല്‍ എന്ന് രഹസ്യാന്വേഷണ സംഘം അന്വേഷിച്ച് വരികയാണ്. കൂടാതെ, പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗം വലിയ രീതിയില്‍ ഉപദ്രവിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഔദ്യോഗിക ആവശ്യത്തിനായി പുറപ്പെട്ട ഉദ്യോഗസ്ഥരെയാണ് കാണാതായത്. പാകിസ്താന്‍ രഹസ്യാന്‌ലേഷണ വിഭാഗം തട്ടിക്കൊണ്ടു പോകാനുള്ള സാധ്യത പരിഗണിച്ച് പാകിസ്താനുമായും ഇന്ത്യ സംസാരിക്കുന്നുണ്ട്.
Content Highlight: Two Indian High Commission Officials reported missing in Pakistan