രാജ്യത്ത് 24 മണിക്കൂറിനിടെ 10,667 പേർക്ക് പുതുതായി കൊവിഡ്; 3.43 ലക്ഷം കടന്ന് കൊവിഡ് ബാധിതർ

3.43 Lakh Coronavirus Cases In India, Over 52 Percent Recovery Rate

രാജ്യത്ത് 24 മണിക്കൂറിനിടെ 10,667 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,43,091 ആയി. ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചത് 318 പേരാണ്. മരിച്ചവരുടെ എണ്ണം 9,900 ആയി ഉയർന്നു. 1,53,178 പേരാണ് അപ്പോൾ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1,80,013 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. 

മഹാരാഷ്ട്രയിൽ 1,10,744 കൊവിഡ് ബാധിതരാണ് ഉള്ളത്. ഇന്നലെ മാത്രം മഹാരാഷ്ട്രയിൽ 2,786 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 178 പേർ മരിക്കുകയും ചെയ്തു. 50,554 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 42,829 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച ഡൽഹിയിൽ 1,400 പേരാണ് മരിച്ചത്. ഗുജറാത്തിൽ ഇതുവരെ 24,055 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,505 പേരാണ്  മരിച്ചത്. തമിഴ്നാട്ടിൽ 46,504 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 479 പേർ മരിക്കുകയും ചെയ്തു. മധ്യപ്രദേശിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 10,953 പേർക്കാണ്. 465 പേർ ഇവിടെ മരിച്ചിട്ടുണ്ട്. 

content highlights: 3.43 Lakh Coronavirus Cases In India, Over 52 Percent Recovery Rate