ആശ്വാസം, ഡല്‍ഹി ആരോഗ്യ മന്ത്രിക്ക് കൊവിഡ് ഇല്ല

ന്യൂഡല്‍ഹി: കടുത്ത പരനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന് കൊവിഡ് നെഗറ്റീവ്. തിങ്കളാഴ്ച്ച രാത്രിയാണ് കൊവിഡ് ലക്ഷണങ്ങളോടെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തനിക്ക് കടുത്ത പനിയും സ്വാസ തടസ്സവുമുണ്ടെന്ന് ജെയിന്‍ ത്‌നനെയാണ് ട്വിറ്ററിലൂടെ പങ്കു വെച്ചത്. രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച്ച ആഭ്യന്തര മന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ ജെയിന്‍ പങ്കെടുത്തിരുന്നതിനാല്‍ ഇദ്ദേഹത്തിന്റെ രോഗ ലക്ഷണങ്ങള്‍ ആശങ്കയുയര്‍ത്തിയിരുന്നു. ഇന്നായിരുന്നു കൊവിഡ് പരിശോധന.

Content Highlight: Covid test negative on Satyendar Jain Delhi Health Minister