‘ഗുജറാത്ത് മോഡൽ തുറന്നുകാട്ടി’; ഗുജറാത്തിലെ കൊവിഡ് മരണനിരക്കിനെ വിമർശിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തിലെ ഉയരുന്ന മരണനിരക്കിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ഗുജറാത്ത് മോഡൽ തുറന്നുകാട്ടി എന്ന് പറഞ്ഞുകൊണ്ടായിരുന്നു രാഹുലിൻ്റെ വിമർശനം. മറ്റ് സംസ്ഥാനങ്ങളിലെ ഗുജറാത്ത് മരണ നിരക്ക് ഉൾപ്പടെ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ‘കൊവിഡ് മരണനിരക്ക് ഗുജറാത്ത് – 6.25%, മഹാരാഷ്ട്ര – 3.73%, രാജസ്ഥാൻ – 2.32%, പഞ്ചാബ് -2.17%, പുതുച്ചേരി – 1.98%, ജാർഖണ്ഡ് – 0.5%, ഛത്തീസ്ഗഡ് – 0.35%. ഗുജറാത്ത് മോഡൽ തുറന്നുകാട്ടി’– രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. 

മഹാരാഷ്ട്രയും തമിഴ്നാടും ഡൽഹിയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ളത് ഗുജറാത്തിലാണ്. അതേസമയം മരണനിരക്കിൽ മറ്റ് സംസ്ഥാനങ്ങളെക്കാളും മുന്നിലാണ് ഗുജറാത്ത്. ഗുജറാത്തിൽ ഇതുവരെ 24,055 പേർക്കാണ് കൊവിഡ് ബാധിച്ചത്. 1,505 പേർ രോഗം ബാധിച്ച് മരിച്ചു. നിലവിൽ 5,886 പേർ ചികിത്സയിലാണ്. ഇതുവരെ 16,664 പേർ രോഗമുക്തരായി.

content highlights: “Gujarat Model Exposed”: Rahul Gandhi’s Attack On COVID-19 Mortality Rate