60 ലക്ഷം അതിഥി തൊഴിലാളികളിൽ നിന്നും റെയിൽവേയ്ക്ക് ലഭിച്ചത് 360 കോടി രൂപ

Railways earns ₹360 crore, ferrying more than 60 lakh passengers

ലോക്ക്ഡൌൺ കാലത്ത് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ ശ്രമിക് ട്രെയിനുകളിൽ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിച്ചത് വഴി റെയിവെയ്ക്ക് ലഭിച്ചത് 360 കോടി രൂപയാണ്. മെയ് ഒന്നു മുതൽ സർവീസ് ആരംഭിച്ച ശ്രമിക് ട്രെയിൻ സർവീസിൽ 60 ലക്ഷം യാത്രക്കാരിൽ നിന്ന് ശരാശരി 600 രൂപ വീതമാണ് റെയിൽവെക്ക് ടിക്കറ്റ് നിരക്കായി ലഭിച്ചത്. ഇതിനായി ആകെ ചെലവായ തുകയുടെ 15 ശതമാനം മാത്രമാണ് ടിക്കറ്റിലൂടെ ഈടാക്കിയതെന്നും ബാക്കി 85 ശതമാനവും കേന്ദ്ര സർക്കാരാണ് ചിലവാക്കിയതെന്നും റെയിൽവെ ബോർഡ് ചെയർമാൻ വിമനോദ് കുമാർ യാദവ് വ്യക്തമാക്കി. രാജ്യത്താകമാനം 4450 ശ്രമിക് ട്രെയിനുകളാണ് സർവീസ് നടത്തിയത്. ഈ ട്രെയിനുകളുടെ ആവശ്യം കുത്തനെ കുറഞ്ഞുവെങ്കിലും സംസ്ഥാനങ്ങൾക്ക് ആവശ്യമെങ്കിൽ ഇപ്പോഴും ഈ സേവനം നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും സംസ്ഥാനം ആവശ്യപെട്ടാൽ 24 മണിക്കൂറിനുള്ളിൽ സേവനം ലഭ്യമാക്കുമെന്നും അദ്ധേഹം പറഞ്ഞു.

Content Highlights;Railways earns ₹360 crore, ferrying more than 60 lakh passengers