ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 2003 പേരെന്ന് റിപ്പോര്‍ട്ട്. നേരത്തെ രേഖപ്പെടുത്താത്ത കേസുകള്‍ ഇന്നലെ ചേര്‍ത്തതാണ് മരണനിരക്ക് ഇത്രയധികം ഉയരാന്‍ കാരണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ലോകത്ത് ഒരു ദിവസം ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യം ഇന്ത്യയായി.
2003 deaths and 10,974 new #COVID19 cases in the last 24 hours. The total number of positive cases in the country now stands 3,54,065 at including 1,55,227 active cases, 1,86,935 cured/discharged/migrated and 11903 deaths: Ministry of Health and Family Welfare pic.twitter.com/tZM4EIZCfM
— ANI (@ANI) June 17, 2020
മഹാരാഷ്ട്രയില്‍ കണക്കില്‍പ്പെടാതിരുന്ന 1328 മരണം ഇന്നലത്തെ കണക്കിലാണ് ഉള്‍പ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 11,903 ആയി ഉയര്‍ന്നു. 10,974 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ, രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നര ലക്ഷത്തോടടുത്തു. 1,85,935 പേര്‍ ഇതിനോടകം രോഗമുക്തരായി.
ഡല്‍ഹിയില്‍ കൂടുതല്‍ കൊവിഡ് ബെഡുകള്‍ ക്രമീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Content Highlight: India reports largest number of Covid Death around World in a single day