രാജ്യത്ത് 24 മണിക്കൂറിനിടെ 12,881 പേർക്ക് കൊവിഡ്; 334 മരണം 

coronavirus: India reports highest single-day jump with 12,881 cases, tally over 3.6 lakh  

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 12,881 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒറ്റ ദിവസത്തിനിടെ ഇത്രയധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,66,946 ആയി. ഇന്നലെ മാത്രം 334 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണം 12,237 ആയി ഉയർന്നു. 1,60,384 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,94,325 പേര്‍ക്ക് രോഗം ഭേദമായി. 

ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്ട്രയിൽ 1,16,752 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 5,651 പേർ രോഗം ബാധിച്ച് സംസ്ഥാനത്ത് മരിച്ചു. ഡൽഹിയിൽ 47,102 പേർക്ക് പേർക്ക് രോഗം സ്ഥിരീകരിക്കുകയും 1,904 പേർ മരിക്കുകയും ചെയ്തു. 25,093 പേർക്കാണ് ഗുജറാത്തിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 1,560 പേർ മരിച്ചു. തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചവർ അരലക്ഷം കടന്നു. 50,193 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 576 പേർ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. 

content highlights: coronavirus: India reports highest single-day jump with 12,881 cases, tally over 3.6 lakh