കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഹോം ക്വാറൻ്റീൻ-ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻ്റീൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നാണ് സൂചന. ഈ മാസം 15 നാണ് ഇദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ഇദ്ദേഹത്തെ കളമശേരി കൊവിഡ് സെൻ്ററിലേക്ക് മാറ്റി.
പൊലീസ് ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പത്തോളം പൊലീസുകാരെ നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. കളമശ്ശേരി സ്റ്റേഷനിൽ മുഴുവൻ പൊലീസുകാർക്കും കൊവിഡ് ടെസ്റ്റ് നടത്താനാണ് തീരുമാനം. ഉദ്യോഗസ്ഥൻ്റെ രോഗ ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ടുകള്‍. ഇന്നലെ 5 പേർക്കാണ് എറണാകുളം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് 102 പേർ ജില്ലയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
content highlights: police officer in Kalamassery police station confirmed covid 19