ബിജെപിക്ക് ആളുമാറി; ചൈനീസ് പ്രസിഡൻ്റിന് പകരം കത്തിച്ചത് കിം ജോങ് ഉന്നിൻ്റെ കോലം

bjp workers in bengal confuse kim jong un as chinese pm

ഇന്ത്യ-ചൈന സംഘർഷത്തിൽ 20 സൈനികർ വീരമൃത്യു വരിച്ചതിനു പിന്നാലെ ചെനയ്ക്ക് എതിരെ വൻ പ്രതിഷേധമാണ് രാജ്യത്ത് ഉയർന്നു കൊണ്ടിരിക്കുന്നത്. ചൈനീസ് ഉൽപന്നങ്ങളും ഭക്ഷ്യവസ്തുക്കളും ബഹിഷ്കരിച്ച് ഗുജറാത്തിലെ ജനങ്ങൾ രംഗത്തെത്തി ഇരിക്കുകയാണിപ്പോൾ. എന്നാൽ ഇപ്പോൾ ബിജെപി നേതാക്കൾക്ക് സംഭവിച്ച വലിയ അബദ്ധമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ചൈനീസ് പ്രസിഡൻ്റ് ഷി ചിന്‍പിങ്ങിനു പകരം ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെതിരെ മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് ബിജെപിയുടെ പ്രതിഷേധം. ഷീ ജിന്‍ പിങ്ങിൻ്റെ കോലം കത്തിക്കുന്നതിന് പകരം ഉത്തര കൊറിയയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്നിൻ്റെ കോലം കത്തിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ നേതാവ് ചൈനയുടെ പ്രധാനമന്ത്രി കിം ജോങ് ഉന്‍ ആണെന്ന് പറയുകയും ചെയ്യുന്നുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീസിയോയിൽ ബിജെപി പ്രവർത്തകൻ ചൈനയ്ക്കെതിരെ മുദ്രവാക്യം വിളിക്കുകയും ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. സ്വദേശി ഉൽപന്നങ്ങൾ ഉപയോഗിച്ച് ചൈനയെ ദുരിതത്തിലാക്കാനും ആഭ്യർത്ഥിച്ചു.

Content Highlights; bjp workers in bengal confuse kim jong un as chinese pm