ഇന്ത്യയിൽ 24 മണിക്കൂറിനിടെ 13,586 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,80,532 ആയി. ഇന്നലെ 336 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ആകെ മരണം 12,573 ആയി ഉയർന്നു. 2,04,711 പേർക്ക് ഇതുവരെ രോഗം ഭേദമായി. 1,63,248 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,20,504 ആയി. തമിഴ്നാട്ടിൽ 52,334 പേർക്കും ഡൽഹിയിൽ 49,979 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ 5,751 പേരും തമിഴ്നാട്ടിൽ 625 പേരും ഗുജറാത്തിൽ 1,591 പേരും ഡൽഹിയിൽ 1.969 പേരും കൊവിഡ് ബാധിച്ച് മരിച്ചു.
content highlights: The highest single-day spike of 13,586 COVID-19 cases; tally crosses 3.80 lakh-mark