ഡല്‍ഹിയില്‍ ഒറ്റ ദിവസം 20,000 കൊവിഡ് പരിശോധനകള്‍; വരും ദിവസങ്ങളില്‍ എണ്ണം കൂട്ടുമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നലെ മാത്രം 20,000 കൊവിഡ് ടെസ്റ്റുകള്‍ നടത്തിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജ്യത്തുടനീളം നടത്തിയിട്ടുള്ള പരിശോധനയില്‍ ഏറ്റവും കൂടിയ കണക്കാണ് ഡല്‍ഹിയില്‍ ഇന്നലെ മാത്രം നടത്തിയതെന്ന് ഡല്‍ഹി ഔദ്യോഗിക മന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ പ്രതികരിച്ചു.

ഡല്‍ഹിയില്‍ ഇതുവരെ 49,979 കൊവിഡ് കേസുകളും 1969 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, രാജ്യത്ത് ഇന്ന് ഏറ്റവും ഉയര്‍ന്ന സംഖ്യയായ 13,586 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,80,532 ആയി ഉയര്‍ന്നു. 2,04,711 പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്. ആകെ റിപ്പോര്‍ട്ട് ചെയ്ത മരണം 12,573 ആണ്.

Content Highlight: Delhi conduct 20,000 Covid tests in single day