ലോകത്താകെ കൊവിഡ് മരണം നാലര ലക്ഷം കടന്നു

Latin America sees rise in cases, tightens quarantines

ലോകത്ത് കൊവിഡ് ബാധിച്ച് മരണപെട്ടവരുടെ ണണ്ണം നാലര ലക്ഷം കടന്നു. കഴിഞ്ഞ നവംബറിൽ കൊവിഡ് റിപ്പോർട്ട് ചെയ്ത ശേഷം കഴിഞ്ഞ ഒന്നര മാസം കൊണ്ടാണ് മരണ സംഖ്യ ഇരട്ടിയായത്. എൺപത്തിയഞ്ചര ലക്ഷത്തോളം കൊവിഡ് കെസുകളാണ് ലോകത്താകെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഇരുപത്തിയഞ്ചര ലക്ഷത്തോളം ആളുകൾ അമേരിക്കയിലാണ്. യൂറോപ്പിൽ കനത്ത ആശങ്ക സൃഷ്ടിച്ച മഹാമാരി ഇപ്പോൾ അമേരിക്കയിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ഒരു ലക്ഷത്തി ഇരുപതിനാതിനായിരത്തിലധികം ആളുകളാണ് അമേരിക്കയിൽ മരണപെട്ടത്. മുപ്പത്തിയൊന്നായിരത്തിലധികം ആളുകൾ മരിച്ച ന്യൂയോർക്കിൽ രണ്ടാം ഘട്ട ഇളവുകൾ 22 ന് ആരംഭിക്കും. 15 ലക്ഷത്തോളമാളുകൾക്കാണ് തൊഴിൽ നഷ്ടമായതെന്നും, അമേരിക്കയിൽ നാലരക്കോടിയോളം ആളുകൾക്ക് തൊഴിൽ നഷ്ടമാകുമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

ബ്രസീലിലെ മരണസംഖ്യ അരലക്ഷത്തോട് അടുക്കുകയാണ്. ഇന്തോനേഷ്യയിൽ പുതിയതായി 1331 കേസുകളാണ് സ്ഥിരീകരിച്ചത്. കാനഡയിലെയും ബംഗ്ലാദേശിലെയും കൊവിഡ് കേസുകൾ ലക്ഷം പിന്നിട്ടു കഴിഞ്ഞു. കൊവിഡ്ൻ്റെ രണ്ടാം വരവുണ്ടായ ചൈനയിലെ ബോയ്ജിങിൽ ഭാഗിക ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. ഇവിടെ പുതിയതായി 161 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നുകളിൽ ഹൈഡ്രോക്സി ക്ലോറോക്വിൻ ഒഴിവാക്കാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചു.

Content Highlights; Latin America sees rise in cases, tightens quarantines