എടിഎമ്മിൽ നിന്ന് 5000 രൂപയ്ക്ക് മുകളിൽ പണം പിൻവലിച്ചാൽ ഫീസ് ഈടാക്കാൻ ആർബിഐ നിർദേശം

RBI committee on ATMs mooted charging customers for withdrawals above ₹5,000

എടിഎമ്മിൽ നിന്നും 5000 രൂപക്ക് മുകളിൽ പിൻവലിച്ചാൽ നിരക്ക് ഈടാക്കാൻ നിർദേശം. എടിഎം വഴി കൂടുതൽ പണം പിൻവലിക്കുന്നത് തടയുന്നതിനാണ് ഈ നിർദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. റിസർവ് ബാങ്ക് നിയമിച്ച പ്രത്യേക സമിതിയുടേതാണ് നിർദേശം. വിവരാവകാശം വഴിയുള്ള അന്വോഷണത്തിലാണ് ഈ നിർദേശം പുറത്തറിയുന്നത്. റിപ്പോർട്ട് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ഓരോ തവണ 5000 രൂപക്ക് മുകളിൽ പിൻവലിക്കുമ്പോഴും ഉപഭോക്താവിൻ്റെ പക്കലിൽ നിന്നും നിശ്ചിത തുക ഈടാക്കണമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ബാങ്ക്സ് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് വിജി കണ്ണൻ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 2019 ഒക്ടോബർ 22ന് ആർബിഐക്ക് റിപ്പോർട്ട് നൽകിയെങ്കിലും ഇതുവരെ പുറത്തു വിട്ടിട്ടില്ല. 2008 നും 2012 ലും നിശ്ചിത എണ്ണം പിൻവലിക്കലുകൾക്ക് ശേഷം നിരക്ക് ഈടാക്കി വരുന്നുണ്ടെങ്കിലും എടിഎമ്മുകൾ പരിപാലിക്കുന്നതിനുള്ള ചെലവ് കൂടിയതാണ് ഈ നിർദേശത്തിന് പിന്നിൽ.

Content Highlights; RBI committee on ATMs mooted charging customers for withdrawals above ₹5,000