തമിഴ്നാട്ടിൽ ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെപി അൻപഴകനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത ശ്വാസതടസ്സം അനുഭവപെട്ടതിനെ തുടർന്നാണ് ഇദ്ധേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ധർമ്മപുരിയിലും ചെന്നൈയിലും സർക്കാരിൻ്റെ കൊവിഡ് സഹായ വിതരണത്തിൽ മുന്നിലുണ്ടായിരുന്ന മന്ത്രിയാണ് അൻപഴകൻ.
കഴിഞ്ഞ ദിവസം അണ്ണാഡിഎംകെയുടെ ഒരു എംഎൽഎയ്ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ആദ്യമായി ഒരു ജനപ്രതിനിധി കൊവിഡ് ബാധിച്ച് മരിച്ചത് തമിഴ്നാട്ടിലാണ്. അതിനിടെ ചെന്നൈ ഉൾപെടെയുള്ള തമിഴ്നാട്ടിലെ നാല് ജില്ലകളിൽ ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക്ഡൌണിന് ഉത്തരവിട്ടു. ഈ മാസം 30 വരെ അവശ്യ സർവീസുകൾക്ക് മാത്രമേ അനുമതി ഉണ്ടാവുകയുള്ളു. ചെന്നൈയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് തടസ്സമുണ്ടാകില്ല. ഉച്ചയ്ക്ക് രണ്ട് മണി വരെ പലചരക്ക് പച്ചക്കറി കടകൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഹോട്ടലുകളിൽ നിന്നും പാർസൽ സൌകര്യം അനുവദിക്കും. ഓട്ടോ ടാക്സി സർവീസുകൾ അനുവദിക്കില്ല.
Content Highlights; tamilnadu minister tested posstive for covid 19