സംസ്ഥാനത്തെ എല്ലാ മദ്യശാലകളും നാളെ തുറന്ന് പ്രവർത്തിക്കും. ബാറുകളും ബവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ, കള്ളുഷാപ്പുകൾ തുടങ്ങിയവ നാളെ പ്രവർത്തിക്കുന്നതായിരിക്കും. ലോക്ക്ഡൌൺ ഇളവുകൾ നൽകുന്നതിൻ്റെ ഭാഗമായാണ് സർക്കാരിൻ്റെ ഈ തീരുമാനം. സമ്പൂർണ്ണ ലോക്ക്ഡൌണിൻ്റെ ഭാഗമായി ഞായറാഴ്ചകളിൽ മദ്യശാലകൾ പ്രവർത്തിച്ചിരുന്നില്ല. സംസ്ഥാനത്ത് ആകെ 576 ബാർ ഹോട്ടലുകളും 291 ബിയർ ഷോപ്പുകളും, 265 ബവ്കോ ഷോപ്പുകളും 36 കൺസ്യൂമർഫെഡ് ഷോപ്പുകളുമാണ് മദ്യവിതരണം നടത്തുന്നത്.
Content Highlights; bars to open sunday