തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ സമ്പർക്ക പട്ടികയിൽ നിരവധിയാളുകൾ; തലസ്ഥാന നഗരം അതീവ ജാഗ്രതയിലേക്ക്

covid 19 high alert in thiruvanathapuram

തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവർ നിരവധിയാളുകളുമായി സമ്പർക്കം പുലർത്തിയതായി റിപ്പോർട്ട്. എന്നാൽ രോഗത്തിൻ്റെ ഉറവിടം എവിടെ നിന്നാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പൊതു ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന ഓട്ടോ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യം രോഗ പ്രതിരോധത്തിൽ വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിയന്ത്രണങ്ങൾ ശക്തമണമെന്ന നിർദേശം സ്പെഷ്യൽ ബ്രാഞ്ച് ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്.

പന്ത്രണ്ടാം തീയതി മുതൽ ഓട്ടോ ഡ്രൈവർക്ക് രോഗ ലക്ഷണമുണ്ടെന്ന് വ്യക്തമാണ്. അതിനു ശേഷവും നിരവധിയാളുകളുമായി ഇദ്ദേഹം സമ്പർക്കത്തിലേർപെട്ടിട്ടുണ്ട്. അതു കൊണ്ട് തന്നെ സമ്പർക്ക പട്ടിക തയ്യാറാക്കുക എന്നത് വലിയ വെല്ലുവിളിയാണെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. തലസ്ഥാന നഗരത്തിലെ കൊവിഡ് ഭീതിയും നിയന്ത്രണങ്ങളെ കുറിച്ചും ചർച്ച ചെയ്യുന്നതിനായി കളക്ട്രേറ്റിൽ അവലോകന യോഗം സംഘടിപ്പിച്ചു.

ഓട്ടോ ഡ്രൈവറുമായി സമ്പർക്കത്തിലേർപെട്ടവരെ കുറിച്ച് കിട്ടുന്ന വിവരങ്ങളെല്ലാം ശേഖരിച്ചു വരികയാണെന്ന് അവലോകന യോഗത്തിന് ശേഷം മന്ത്രി കടകംപള്ളി വ്യക്തമാക്കി. നിയന്ത്രണങ്ങൾ ലംഘിച്ച് സമരങ്ങൾ നടത്തുന്നവർക്കെതിരെ ഡിസാസ്റ്റർ മാനേജുമെൻ്റ് പ്രകാരം കേസെടുക്കുമെന്നും, നഗരത്തിലെക്കുള്ള ചില വഴികൾ അടക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ നഗരം മുഴുവൻ കണ്ടെൻ്റമെൻ്റ് സോൺ ആയി മാറില്ലെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights; covid 19 high alert in thiruvanathapuram