രാജ്യത്ത് കൊവിഡ് ബാധിതർ നാലുലക്ഷത്തിലേക്ക്; ഇന്നലെ മാത്രം 14,516 പേർക്ക് കൊവിഡ്

India Sees Highest Single-Day Spike of 14,500, Death Toll Nears 13K

രാജ്യത്ത് 24 മണിക്കൂറിനിടെ 14,516 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,95,048 ആയി. ഇന്നലെ മാത്രം 375 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് മരണം 12,948 ആയി ഉയർന്നു. 1,68,269 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 2,13,831 പേർക്ക് രോഗം ഭേദമായി.

മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്നേകാൽ ലക്ഷത്തിലെത്തി. 5893 പേരാണ് ഇതുവരെ മരിച്ചത്. ഡൽഹിയിൽ 53,116 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 2,035 പേർ മരിക്കുകയും ചെയ്തു. 26,141 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച ഗുജറാത്തിൽ 1618 പേരാണ് മരിച്ചത്. തമിഴ്നാട്ടിൽ 54,449 പേർക്ക് രോഗം സ്ഥിരീകരിച്ചു. 666 പേർ മരിച്ചു. 

content highlights: India Sees Highest Single-Day Spike of 14,500, Death Toll Nears 13K