യുഎഇയിൽ കൊവിഡ് മുക്തരുടെ എണ്ണം ഉയരുന്നു; ഇന്ന് രോഗം ഭേദമായത് 661 പേർക്ക്

661 new covid recoveries reported in uae

യുഎഇയിൽ ഇന്ന് 329 പേർക്ക് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. 661 പേർക്കാണ് രോഗം ഭേദമായത്. രാജ്യത്താകെ 48000 പുതിയ കൊവിഡ് പരിശോധനകളാണ് ഇന്ന് നടത്തിയതെന്ന് യുഎഇ ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ രോഗ ബാധിതർ 44925 ആയി. രോഗമുക്തരുടെ എണ്ണം 32415 ആയി ഉയർന്നു. അതേസമയം കൊവിഡ് ബാധിച്ച് യുഎഇയിൽ ഇന്ന് ഒരാൾ കൂടി മരണപെട്ടു. ഇതോടെ ആകെ മരണസംഖ്യ 302 ആയി.

Content Highlights; 661 new covid recoveries reported in uae