കേരളത്തില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 80 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 43 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 9 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇടുക്കി, തൃശ്ശൂർ ജില്ലയിലെ 3 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 2 പേർക്കും എറണാകുളം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ ഇടുക്കി ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,969 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,41,919 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2050 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 325 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം, മയ്യനാട്, ഇട്ടിവ, കല്ലുവാതുക്കല്‍, കൊല്ലം കോര്പറേഷന്, കോട്ടയം ജില്ലയിലെ വാഴപ്പള്ളി, പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. തൃശൂര്‍ ജില്ലയിലെ അവണൂര്‍, ചേര്‍പ്പ്, തൃക്കൂര്, ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി, വാടാനപ്പള്ളി, അളഗപ്പനഗര്‍, വെള്ളാങ്ങല്ലൂര്‍, തോളൂര്‍, കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂര്‍ എന്നിവയെയാണ് ഹോട്ട്സ്പോട്ടില്‍ നിന്നും ഒഴിവാക്കിയത്. 93 പേര്‍ക്കാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവര്‍ 1659. ഇനി ചികിത്സയിലുള്ളത് ആകെ1490 പേരാണ്.
Content Highlights; current covid 19 status in kerala