യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കൊവിഡിനിടയില്‍ മെഗാറാലിക്ക് ആഹ്വാനം ചെയ്ത് ഡൊണാള്‍ഡ് ട്രംപ്

ഓക്ലഹാമ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റിന്റെ റാലി ഇന്നാരംഭിക്കും. ഓക്ലഹാമയിലെ തുള്‍സയില്‍ റാലി നടക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഇന്നലെ നടന്ന പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് തന്റെ റാലി അതിഗംഭീരമായിരിക്കും എന്ന് പ്രത്യാശ പ്രകടിപ്പിച്ചത്. കൊറോണ പ്രതിരോധ മാസ്‌ക്കുകളൊന്നും ധരിക്കാതെ ആദ്യമായാണ് ട്രംപ് പൊതു വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.

തന്റെ അണികളെ ആവേശത്തോടെയാണ് ട്രംപ് റാലിയിലേക്കായി ക്ഷണിച്ചത്. അമേരിക്കയുടെ ഊര്‍ജ്ജം മുഴുവന്‍ പുറത്തെടുക്കുന്ന വിധമുള്ള തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുകയാണെന്നും വിജയത്തിനായി അണികള്‍ക്ക് ആഗ്രമുള്ളതെല്ലാം ചെയ്യാമെന്ന അനുവാദവുമാണ് ട്രംപ് നല്‍കിയിരിക്കുന്നത്.

തുള്‍സയില്‍ ബിഒകെ സെന്ററില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ഇതേവരെ 19000 പേര്‍ സീറ്റുബുക്ക് ചെയ്തുകഴിഞ്ഞു. കൊറോണ ഭീതിക്കിടയിലും ഇത്രയും ആളുകള്‍ ഒരുമിച്ച് വരുന്നത് വലിയ സന്ദേശമാണെന്നും ട്രംപ് വ്യക്തമാക്കി. ചൈനീസ് വൈറസ് എന്നുതന്നെ കൊറോണയെ തുടര്‍ച്ചയായി വിശേഷിപ്പിച്ചുകൊണ്ടാണ് ട്രംപ് തന്റെ വാര്‍ത്താ സമ്മേളനത്തിനിടെ അമേരിക്ക രോഗത്തെ തോല്‍പ്പിക്കുകയാണെന്ന് വ്യക്തമാക്കിയത്.

Content Highlight: Donald Trump invited Americans for mega rally amid Covid and Racism Protests