ജമ്മുകാശ്മീരിലെ ശ്രീനഗറിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറിലെ സാദിബലിലാണ് രാവിലെ ഏറ്റുട്ടലുണ്ടായത്. ആയുധധാരികളായ മൂന്നു പേർ ഇവിടെ ഒരു വീട്ടിൽ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് സൈന്യം തിരച്ചിൽ ആരംഭിച്ചത്. ഇതോടെ ഭീകരർ വെടിവെക്കുകയായിരുന്നു. പ്രദേശത്ത് നേരത്തെ ആക്രമണങ്ങളിൽ പങ്കെടുത്തവരാണ് വധിച്ചതെന്ന് സൈന്യം അറിയിച്ചു.
ഇതിനിടയിൽ പൂഞ്ചിൽ രാവിലെ ആറു മണിയോടെ പാകിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകൾ ലക്ഷ്യം വെച്ച് മോട്ടോർ ഷെൽ ആക്രമണം നടത്തിയിരുന്നു. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും അതിർത്തിയിൽ പാക് പ്രകോപനങ്ങൾ ഉണ്ടായിരുന്നതായും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ഇന്നലെ ബാരാമുള്ളയിലെ റാംപൂരിൽ പാകിസ്ഥാൻ നടത്തിയ വെടിവെയ്പ്പിൽ ഒരു സ്ത്രീ ഉൾപെടെ നാലു പേർക്ക് പരിക്കേറ്റിരുന്നു.
Content Highlights; encounter in srinagar army killed three terrorists