പുതുതായി നിർമ്മിച്ച 19 നിലകളുള്ള ഫ്ലാറ്റ് കൊവിഡ് ആശുപത്രിയാക്കാൻ വിട്ടുനൽകി വ്യവസായി

mumbai builder converts newly built luxury flat into covid hospital

പുതിയതായി നിർമ്മിച്ച 19 നിലകളുള്ള ആഡംബര ഫ്ലാറ്റ് കൊവിഡ് ആശുപത്രിയാക്കാൻ വിട്ടു നൽകി വ്യവസായി. മുംബൈ മാലാടിലെ എസ്വി റോഡിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. മുംബെെ സ്വദേശി മെഹുൽ സാങ്‌വി എന്നയാളാണ് സഹായവുമായി രംഗത്തെത്തിയത്. ഷീജി ശരൺ ഡെവലപ്പേഴ്സ് എന്ന സ്ഥാപന ഉടമ കൂടിയാണിദ്ധേഹം. 130 ഫ്ലാറ്റുകൾ അടങ്ങിയ 19 നില കെട്ടിടം എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ഉമസ്ഥർക്ക് കൈമാറാനിരിക്കുമ്പോഴായിരുന്നു കൊവിഡ് മഹാമാരി മുംബൈയിൽ പടർന്ന് പിടിച്ചത്.

ഫ്ലാറ്റ് വാങ്ങിയവരുടെ അനുവാദം വാങ്ങിയ ശേഷമാണ് കെട്ടിടം കൊവിഡ് ചികിത്സക്കായി വിട്ടു നൽകിയതെന്നും സാങ്‌വി വ്യക്തമാക്കി. നിലവിൽ 300 കൊവിഡ് രോഗികളെ ഫ്ലാറ്റിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. ഒരു ഫ്ലാറ്റിൽ 4 രോഗികളെയാണ് താമസിപ്പിച്ചിരിക്കുന്നതെന്നും ചികിത്സയും ഇവിടെ നടന്നു വരുന്നതായി അധികൃതർ വ്യക്തമാക്കി.

Content Highlights; mumbai builder converts newly built luxury flat into covid hospital