തമിഴ്നാട്ടിൽ ഒരു എംഎൽഎക്കു കൂടി കൊവിഡ്. ഡിഎംകെ നേതാവും വില്ലുപുരം ഋഷിവന്ത്യം മണ്ഡലത്തിലെ എംഎൽഎയുമായ കെ കാർത്തികേയനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ധേഹത്തിൻ്റെ കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് മേഖലയിലെ സഹായ വിതരണത്തിൽ ഇദ്ധേഹം പങ്കെടുത്തതായാണ് സൂചന. കൊവിഡ് സ്ഥിരീകരിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പി അൻപഴകനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മന്ത്രിതല സമിതിയിൽ അംഗമായിരുന്ന അദ്ദേഹം മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും പങ്കെടുത്ത ഉന്നതതല യോഗങ്ങളിൽ ബുധനാഴ്ച വരെ പങ്കെടുത്തിരുന്നു.ചെന്നൈ ഉൾപെടെയുള്ള തമിഴ്നാട്ടിലെ നാല് ജില്ലകളിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ ഇപ്പോഴും തുടരുകയാണ്. ഈ മാസം മുപ്പതു വരെ അവശ്യ സർവീസ്സുകൾക്ക് മാത്രമേ അനുമതിയുള്ളു.
Content Highlights; tamilnadu mla confirmed covid 19