ഉത്തർപ്രദേശിൽ സർക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന അഭയ കേന്ദ്രത്തിലെ 5 ഗർഭിണികൾ ഉൾപ്പടെ 57 പെൺകുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 5 ഗർഭിണികളിൽ രണ്ട് പേർ പ്രായപൂർത്തിയാവാത്തവരാണ്. ഇതിൽ ഒരാൾ എച്ച്ഐവി പോസിറ്റീവ് ആണ്. രോഗം സ്ഥിരീകരിച്ച മുഴുവൻ പേരെയും ആശുപത്രിയിലേക്ക് മാറ്റി. സ്ഥാപനത്തിലെ മറ്റ് പെൺകുട്ടികളേയും ജീവനക്കാരേയും ക്വാറൻ്റീൻ കേന്ദ്രത്തിലേക്ക് മാറ്റി.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അഭയകേന്ദ്രം താത്കാലികമായി അടച്ചുപൂട്ടി. അഭയകേന്ദ്രത്തിലെ ഒരു യുവതിക്ക് ഒരാഴ്ച മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് മറ്റുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കിയത്. തുടർന്നാണ് 57 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ നിന്നായിരിയ്ക്കും പെണ്‍കുട്ടികള്‍ക്ക് കൊവിഡ് പകര്‍ന്നതെന്ന് സംസ്ഥാന വനിതാകമ്മിഷന്‍ അംഗം പൂനം കപൂര്‍ പറഞ്ഞു.
ആഗ്ര, എട്ടാ, കനൗജ്, ഫിറോസാബാദ്, കാണ്‍പുര്‍ എന്നിവടങ്ങളിലെ ശിശുക്ഷേമ സമിതികളില്‍ നിന്നെത്തിയതാണ് അഞ്ച് പെണ്‍കുട്ടികളെന്നും സ്ഥാപനത്തിലെത്തുന്നതിന് മുമ്പ് തന്നെ ഇവർ ഗര്‍ഭിണികളായിരുന്നുവെന്നും കാണ്‍പുര്‍ ജില്ലാ മജിസ്‌ട്രേറ്റ് ബ്രഹ്മദേവ് തിവാരി വ്യക്തമാക്കി.
content highlights: 57 Girls At Government-Run Home In UP’s Kanpur Test Positive For COVID-19