രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 14,821 പേർക്ക്; 445 മരണം

India records 14,821 new cases, 445 deaths in last 24 hours; Covid-19 tally tops 4.25 lakh

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 14,821 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,25,282 ആയി. ഇന്നലെ മാത്രം 445 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 13,699 ആയി ഉയർന്നു. 1,74,387 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 2,37,196 പേർക്ക് രോഗം ഭേദമായി. 

ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ 1,32,075 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 6,170 പേർ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചിട്ടുണ്ട്. ഡൽഹിയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം  59,746 ആയി. 2,175 പേർ കൊവിഡ് ബാധിച്ച് ഇവിടെ മരിച്ചു. തമിഴ്നാട്ടിൽ 59,377 പേർക്ക് രോഗം ബാധിക്കുകയും 757 പേർ മരിക്കുകയും ചെയ്തു. ഗുജറാത്തിൽ മരണം 1,663 ആയി. 27,260 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. രാജസ്ഥാനിൽ 14,930 പേർക്ക് രോഗം ബാധിക്കുകയും 349 പേർ മരിക്കുകയും ചെയ്തു. രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ എണ്ണം 55.49 ശതമാനമായി ഉയർന്നിട്ടുണ്ട്. 

content highlights: India records 14,821 new cases, 445 deaths in last 24 hours; Covid-19 tally tops 4.25 lakh