ചാർട്ടേഡ് വിമാനങ്ങൾക്ക് ഇനി അനുമതി നൽകേണ്ടത് സംസ്ഥാന സർക്കാർ; പുതിയ നിബന്ധനയുമായി കേന്ദ്രം

new condition by central government on charted flights

ചാർട്ടേഡ് വിമനങ്ങൾക്ക് ഇനി മുതൽ സംസ്ഥാന സർക്കാരുകളുടെ മുൻകൂർ അനുമതി വേണമെന്ന പുതിയ നിബന്ധനയുമായി കേന്ദ്ര സർക്കാർ. ചാർട്ടേഡ് വിമാനം ഓപ്പറേറ്റ് ചെയ്യുന്നവർക്ക് അനുമതി നൽകേണ്ടത് സംസ്ഥാന സർക്കാരാണെന്നാണ് കേന്ദ്രത്തിൻ്റെ ഉത്തരവിൽ പറയുന്നത്.

ഇതുവരെ സംഘടനകൾക്കും വ്യക്തികൾക്കും ചാർട്ടേഡ് വിമാനത്തിൻ്റെ അനുമതി ലഭിക്കുന്നതിനായി കോണസുലേറ്ററിനെയോ എംബസിയെയോ ആയിരുന്നു സമീപിക്കേണ്ടിയിരുന്നത്. യാത്രക്കാരുടെ വിശദാംശങ്ങൾ സമർപ്പിച്ച് മൂന്ന് ദിവസത്തിനുള്ളിൽ അനുമതി ലഭിക്കുമായിരുന്നു.

എന്നാൽ പുതിയ ഉത്തരവ് പ്രകാരം സംസ്ഥാന സർക്കാരിനെയാണ് ചാർട്ടേഡ് വിമാന അനുമതിക്കായി ആദ്യം സമീപിക്കേണ്ടത്. ക്വാറൻ്റൈൻ ഉൾപെടെയുള്ള സൌകര്യങ്ങൾ പരിഗണിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നാണ് ഉത്തരവ്. ഇത് പ്രാബല്യത്തിൽ വരുന്നത് എന്ന് മുതലാണെന്ന് വ്യക്തമാക്കിയിട്ടില്ല.

Content Highlights; new condition by central government on charted flights