തിരുവനന്തപുരം: ചാര്‍ട്ടേഡ്, വന്ദേ ഭാരത് ദൗത്യത്തില്‍ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന വിദേശികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉറപ്പു വരുത്തുന്നതിനായി കേരളം മുന്നോട്ട് വെച്ച ട്രൂ നാറ്റ് പരിശോധനയെന്ന ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍. ട്രൂ നാറ്റ് പരിശോധന ഗള്‍ഫ് രാജ്യങ്ങള്‍ അന്വേഷിച്ചിട്ടില്ലെന്ന കാരണം ചൂണ്ടികാട്ടിയാണ് കേരളത്തിന്റെ ആവശ്യം തള്ളിയത്.
ചീഫ് സെക്രട്ടറിക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്രം വിശദീകരണം നല്‍കിയത്. കൊവിഡ് പോസിറ്റീവ് ആയവരെ മറ്റൊരു വിമാനത്തില്‍ കൊണ്ടുവരണമെന്ന ആവശ്യവും കേന്ദ്രം തള്ളി. ഇത് പ്രായോഗികമല്ലെന്ന് കേന്ദ്രം അറിയിച്ചു. എല്ലാവരെയും ഒരുമിച്ച് കൊണ്ടുവന്നാല്‍ രോഗമില്ലാത്തവരിലേക്കും രോഗം പകരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് കേരളം ആവശ്യമറിയിച്ച് കേന്ദ്രത്തെ സമീപിച്ചത്. വിദേശത്തു നിന്ന് കൂടുതല്‍ ആളുകള്‍ എത്തിത്തുടങ്ങിയതോടെയാണ് കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നര്‍ദ്ധനവ് ഉണ്ടായത്.
അതേസമയം, സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കികൊണ്ടുള്ള തീരുമാനം ഈ മാസം 25ന് പ്രാബല്യത്തില്‍ വരും.
ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ആവശ്യത്തില്‍ പരാതിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും, പരിശോധന നല്ലതല്ലെയെന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി. വിഷയത്തില്‍ പരാതിക്കാര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി സംസാരിച്ച് കാലതാമസമില്ലാതെ തീരുമാനമെടുക്കാനായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.
Content Highlight: Central Government dismissed Kerals’s demand on truenat test for expats