സംസ്ഥാനത്ത് 22-ാമത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മയ്യനാട് സ്വദേശി വസന്തകുമാറാണ് (68) കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ രാത്രിയിൽ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് നില വഷളാകുകയായിരുന്നു. വസന്തകുമാറിന് ന്യൂമോണിയ ബാധിച്ചിരുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു.
ഡൽഹി നിസാമുദ്ദീനിൽ നിന്ന് ഈ മാസം പത്തിനാണ് വസന്തകുമാർ കേരളത്തിലെത്തുന്നത്. ക്വാറൻ്റീനിൽ കഴിയവെ പനി ബാധിച്ചു. 17-ാം തീയതിയോട് കൂടി ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അതീവഗുരുതരാവസ്ഥയിലായതിനെ തുടർന്ന് മൂന്ന് ദിവസം മുമ്പ് വസന്തകുമാറിനായി കൊച്ചിയില്‍ നിന്ന് 62,000 രൂപ വിലയുള്ള ജീവന് രക്ഷാ മരുന്ന് എത്തിച്ചിരുന്നു. കൊല്ലത്തെ രണ്ടാമത്തെ കൊവിഡ് മരണമാണിത്.
Content highlights: one more covid death in Kerala