സംസ്ഥാനത്ത് ആരും പട്ടിണി കിടക്കാൻ പാടില്ലെന്ന് പ്രഖ്യാപിച്ച് പുതിയ പദ്ധതിയുമായി രാജസ്ഥാന സർക്കാർ. പാവപ്പെട്ടവരായ ആളുകൾക്ക് രണ്ട് നേരം പോഷകാഹാരം കൊടുക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്താണ് തിങ്കളാഴ്ച പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഇന്ദിര രസോയ് യോജന എന്നാണ് പദ്ധതിയുടെ പേര്. പദ്ധതിക്കായി ഓരോ വർഷവും 100 കോടി വീതം നീക്കിവെക്കാനാണ് സർക്കാർ തീരുമാനം. പ്രാദേശിക സർക്കാരിതര സംഘടനകളായിരിക്കും പദ്ധതിയുടെ ചുമതല നിർവഹിക്കുന്നത്.
കൊവിഡ് 19നെതിരെയുള്ള ബോധവത്കരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് മഹാമാരിയുടെ വ്യാപനം അവസാനിച്ചിട്ടില്ലെന്നും ആളുകൾ സ്വയം നിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
content highlights: Rajasthan govt to launch Indira Rasoi Yojna says CM Ashok Gehlot