രാജ്യ തലസ്ഥാനത്ത് വൈറസ് വ്യാപനം രൂക്ഷം; ജൂലൈ ആറിനകം എല്ലാ വീടുകളിലും കൊവിഡ് പരിശോധന

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാ വീടുകളിലും കൊവിഡ് പരിശോധന നടത്താന്‍ തീരുമാനം. ജൂലൈ ആറിനകം എല്ലാ വീടുകളിലും കൊവിഡ് പരിശോധന സാധ്യമാക്കാനാണ് ഡല്‍ഹി സര്‍ക്കാരിന്റെ ആലോചന. കണ്ടെയിന്‍മെന്റ് സോണിലുള്‍പ്പെട്ട എല്ലാ വീടുകളിലെയും പരിശോധന ജൂണ്‍ 30നകം പൂര്‍ത്തിയാക്കാനാണ് ഉദ്ധേശിക്കുന്നത്.

ജൂലൈ ആറിനകം കണ്ടെയിന്‍മെന്റ് സോണിനു പുറത്തുള്ള വീടുകളില്‍ പരിശോധന പൂര്‍ത്തിയാക്കാനാണ് ഡല്‍ഹി സര്‍ക്കാരിന്റെ ശ്രമം. ജൂണ്‍ 27 മുതല്‍ സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തോത് തിരിച്ചറിയാന്‍ സീറോ സര്‍വേയും ആരംഭിക്കും. എന്‍.സി.ഡി.സിയുമായി ചേര്‍ന്ന് നടത്തുന്ന സര്‍വ്വേയുടെ ഫലം ജൂലൈ പത്തോടെ ലഭിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.

നിലവില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് പിന്നില്‍ രണ്ടാമതാണ് ഡല്‍ഹി. 66,602 പേര്‍ക്ക് ഡല്‍ഹിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചു. 2301 മരണവും റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച മാത്രം 3947 പേര്‍ക്ക് രോഗം പിടിപെട്ടിരുന്നു. ഒരു ദിവസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് കണാക്കായിരുന്നു ഇത്.

Content Highlight: Capital City to test every on in the State as the Covid cases increased each day