കൊറോണ വെെറസ് അമേരിക്കയെ മുട്ടുക്കുത്തിച്ചു; യുഎസ് പബ്ലിക് ഹെൽത്ത് മേധാവി

Coronavirus has brought the US 'to its knees', says CDC director

കൊറോണ വെെറസ് അമേരിക്കയെ മുട്ടുക്കുത്തിച്ചതായി യുഎസ് പബ്ലിക് ഹെൽത്ത് മേധാവി. വെെറസിനെ നേരിടാൻ നമുക്ക് ആവുന്നതെല്ലാം ചെയ്തിട്ടും ഈ മഹാമാരി നമ്മളെ മുട്ടുകുത്തിച്ചെന്ന് ഫെഡറൽ സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഡയറക്ടർ ഡോ. റോബർട്ട് റെഡ്ഫീൽഡ് പറഞ്ഞു. യുഎസിലെ പൊതുജനാരോഗ്യ സംവിധാനങ്ങൾ വളരെ കാലമായി ഫണ്ട് ദൌർലഭ്യം അനുഭവിക്കുന്നുണ്ടെന്നും അടിയന്തിര നിക്ഷേപം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ഒരു ദിവസം 7 ട്രില്യൺ ഡോളറാണ് ഒരു വെെറസിന് വേണ്ടി ചെലവിടുന്നതെന്നും പകർച്ചവ്യാധിയെ നേരിടാൻ പരമാവധി ശേഷി ഉപയോഗിച്ചാലും വിമർശനങ്ങൾ ഉണ്ടാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് 19 യുഎസിൽ ഉണ്ടാക്കാൻ പോകുന്ന നാശനഷ്ടത്തെ കുറിച്ച് ട്രംപ് ഒട്ടും ബോധവാനായിരുന്നില്ല എന്നതാണ് ട്രംപിനെതിരെ പൊതുവിലുള്ള ആരോപണം. ഡാറ്റാ വിശകലനം, ലബോറട്ടറി റീസൈലൻസ്, പൊതുജനാരോഗ്യ പ്രവർത്തകർ, അടിയന്തിര പ്രതികരണ സംവിധാനങ്ങള്‍ തുടങ്ങിയ മേഖലകളിൽ കാലാനുസൃതമായി നിക്ഷേപം നടത്തപ്പെടുന്നില്ലെന്ന് റെഡ്ഫീൽഡ് ചൂണ്ടിക്കാട്ടി. ഇതുവരെ 2.3 ദശലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച അമേരിക്കയില്‍ 121,000 പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്.

content highlights: Coronavirus has brought the US ‘to its knees’, says CDC director