കൊച്ചി: എറണാകുളത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഇവര്‍ പ്രതിരോധ കുത്തിവെപ്പെടുത്ത 70ഓളം കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും നിരീക്ഷണത്തിലാക്കി. ഇന്നലെയാണ് നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച്ച മുതലാണ് ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. നഴ്‌സിന്റെ ഭര്‍ത്താവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരെയും കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുന്നുണ്ട്.
എറണാകുളം ജില്ലയില്‍ ഇന്നലെ 13 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറു പേര്‍ രോഗമുക്തി നേടി. ഇന്നലെ 797 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. 26 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. നിരീക്ഷണ കാലയളവ് അവസാനിച്ച 581 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12921 ആണ്. ഇതില്‍ 11051 പേര്‍ വീടുകളിലും, 388 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1482 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
Content Highlight: Health Worker from Ernakulam confirmed Covid 19