കേളത്തിൽ ഉറവിടം കണ്ടെത്താത്ത കൊവിഡ് കേസുകൾ വർദ്ധിക്കുന്നു;സമൂഹവ്യാപന സൂചനയെന്ന് മുഖ്യമന്ത്രി

hints of covid community spread in kerala says chief minister

ഉറവിടം അറിയാത്ത കൊവിഡ് കേസുകൾ വർധിക്കുന്നത് രോഗത്തിൻ്റെ സമൂഹ വ്യാപനത്തിലേക്കുള്ള സൂചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക്ക്ഡൌൺ ഇളവുകൾ വന്നതോടെ രോഗം നാടുവിട്ടു പോയി എന്ന് കണക്കാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗ ലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത് ഏറെ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

തിരുവന്തപുരം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപന നിരക്ക് വളരെ കൂടുതലാണെന്നു ഇവിടെ കർശന നിയന്ത്രണ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബസുകളിലും മറ്റ് വാഹനങ്ങളിലും ശാരീരിക അകലം പാലിക്കാതെയുള്ള യാത്രക്കെതിരെയും നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തൃശ്ശൂർ വിയ്യൂർ സബ് ജയിലിലെ അസി. പ്രിസൺ ഓഫിസർക്ക് രോഗം സ്ഥിരീകരിച്ചു.

Content Highlights; hints of covid community spread in kerala says chief minister