രാജ്യത്ത് കൊവിഡ് രോഗികൾ എണ്ണം വർധിക്കുന്നു. ഇന്നലെ മാത്രം 15,968 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,56,183 ആയി. ഇന്നലെ മാത്രം 465 പേർ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചു. ആകെ കൊവിഡ് മരണം 14,476 ആയി. നിലവിൽ 1,83,022 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 2,58,685 പേർക്ക് ഇതുവരെ രോഗം ഭേദമായി.
മഹാരാഷ്ട്രയിൽ 1,39,010 പേർക്കും ഡൽഹിയിൽ 66,602 പേർക്കും തമിഴ്നാട്ടിൽ 64,603 പേർക്കും ഗുജറാത്തിൽ 28,371 പേർക്കും ഉത്തർപ്രദേശിൽ 18,893 പേർക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6531 കടന്നു. 62,848 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 69,631 പേർക്ക് രോഗം ഭേദമായി. ഡൽഹിയിൽ 2,301 പേരും തമിഴ്നാട്ടിൽ 833 പേരും കൊവിഡ് ബാധിച്ച് മരിച്ചു.
content highlights: India records a whopping 15,968 Covid-19 cases in 24 hours, the highest single-day spike takes tally past 4.5 lakh